പെരുമ്പാവൂര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹുറസൂല്‍ സമ്മേളനം 2018 നവംബര്‍ 28 ബുധനാഴ്ച പെരുമ്പാവൂരില്‍ നടക്കും.
ാെ
അന്നേദിവസം രാവിലെ 8.30 ന് മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ് ലിയാര്‍ മഖാം സിയായറത്തോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. മാടവന മന്‍സൂര്‍ ഹാജി നേതൃത്വം നല്‍കും. തുടര്‍ന്ന് രാവിലെ 9ന് പെരുമ്പാവൂര്‍ ശംസുല്‍ ഉലമ നഗറില്‍ ( സ്റ്റേഡിയം ഗ്രൗണ്ട്) സയ്യിദ് ഷറഫുദ്ധീന്‍ തങ്ങള്‍ പതാക ഉയര്‍ത്തും. വൈകിട്ട് 4 ന് ഖാലീദ് ഉസ്താദ് പാനിപ്രയുടെ ദുഅയോടുകൂടി നടക്കുന്ന മൗലീദ് സദസിന് സയ്യിദ് ഷഫീഖ് തങ്ങള്‍ ഹൈദ്രൂസി,എം എം ശംസുദ്ദീന്‍ ഫൈസി, ഒര്‍ണ്ണ കുഞ്ഞുമുഹമ്മദ് മുസ്ലീയാര്‍,വി കെ മുഹമ്മദ് ദാരിമി പട്ടിമറ്റം,മഹമ്മദ് അനസ് ബാഖവി,മുഹമ്മദ് ദാരിമി, അഷ്‌റഫ് അഷറഫി,അലി ഫൈസി, അബ്ദുല്‍ സമദ് ദാരിമി, അഷറഫ് ഹുദവി,ശാഫി അമാനി,ഇസ്മായില് ഫൈസി,അഷ്‌റപ് ബാഖവി,അയിരൂര്‍പാടം,മസ്ഊദ് ഫൈസി,അബ്ദുല്‍ മജീദ് ഫൈസി,അലി മൗലവി,പേഴയ്ക്കാപ്പിള്ളി,അബ്ദുല്‍ കരീം ഫൈസി,ബഷീര്‍ ഫൈസി ആലുവ, കുഞ്ഞുമുഹമ്മദ് മൗലവി,ഇബ്രാഹീം കുട്ടി റഷാദി, എന്നിവര്‍ നേതൃത്വം നല്‍കും.ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് ഉസ്താദം ദുഅ നിര്‍വ്വഹിക്കും.
വൈകിട്ട് 6.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇ എസ് ഹസ്സന്‍ ഫൈസി ദുഅ നിര്‍വ്വഹിക്കും.ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വഗതം പറയും.ഐ ബി ഉസമാന്‍ ഫൈസി ആമുഖ പ്രസംഗം നടത്തും.സിദ്ദീഖ് ഹാജി പിരങ്ങാലയുടെ അദ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഈയത്തല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജൗഹറുല്‍ ഉലമ വടുതല വി എം മൂസ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും.
വി പി എ ഫരീരുദ്ധീന്‍ മൗലവി, എം എല്‍ എമാരായ എല്‍ദോസ് കുന്നപ്പിള്ളി വി പി സജീന്ദ്രന്‍ വി കെ ഇബ്രാഹീംകുഞ്ഞ് അന്‍വര്‍ സാദത്ത് മുന്‍ മന്ത്രി ഹാജി ടി എച് മുസ്തഫ മുന്‍ എം എല്‍ എ സാജുപോള്‍,എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.റഹ് മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
വേദിയില്‍ ഇസ്മായില്‍ ഫൈസി വണ്ണപ്പുറം എന്‍ കെ മുഹമ്മദ് ഫൈസി എം എം അബൂബക്കര്‍ ഫൈസി മുഹമ്മദ് ബാഖവി കാട്ടാബിള്ളി മുഹമ്മദ് തൗഫീഖ് മൗലവി എം എം ബാവ മൗലവി എ എം പരീത് ബക്കര്‍ ഹാജി പെരിങ്ങാല ടി എം ബശീര്‍ അബ്ദുല്‍ ഖാദര്‍ ഹുദവി പി എം ഫൈസല്‍ കങ്ങരപ്പടി സി എം അസ്‌കര്‍ മുഹമ്മദ് സമീല്‍ എന്നിവര്‍ അനിരക്കും. സിയാദ് ചെമ്പറക്കി നന്ദി പറയും.