പെരുമ്പാവൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹ് റസൂല്‍ സംഗമം പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. രാവിലെ മാടവന അബൂബക്കര്‍ മുസ്ലിയാരുടെ മഖാം സിയാറത്തോടെയാണ് സംഗമത്തിന് തുടക്കമിട്ടത്. മന്‍സൂര്‍ ഹാജി മാടവന സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി. വൈകിട്ട് പ്രവാചക പ്രകീര്‍ത്തന സദസില്‍ പ്രഥമ സൂഫിവര്യന്‍ പാനിപ്ര ഖാലിദ് ഉസ്താദ് പ്രാര്‍ഥന നടത്തി. മൗലീദ് സദസിന് സയ്യിദ് ഷഫീഖ് തങ്ങള്‍, എം.എം. ഷംസുദ്ദീന്‍ ഫൈസി, ഒര്‍ണ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, വി.കെ. മുഹമ്മദ് ദാരിമി, അഷറഫ് അഷറഫി, അബ്ദുസമദ് ദാരിമി, അഷറഫ് ഹുദവി, ശാഫി അമാനി, എം.എം. മുഹമ്മദ് ദാരിമി, ഇസ്മയില്‍ ഫൈസി, അഷ്റഫ് ബാഖവി അയിരൂര്‍ പാടം, മസ്ഊദ് ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, അലി മൗലവി പേഴക്കാപ്പിള്ളി, അബ്ദുല്‍ കരീം ഫൈസി, ബഷീര്‍ ഫൈസി ആലുവ, കുഞ്ഞുമുഹമ്മദ് മാലവി, ഇബ്രാഹിം കുട്ടി റഷാദി എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനത്തിന് മുന്നോടിയായി ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് ഉസ്താദ് പ്രാര്‍ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സിദ്ദിഖ് ഹാജി പെരിങ്ങാല അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്‍റ് സിയാദ് ചെമ്പറക്കി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ ഫണ്ട് വിതരണോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. ജില്ല പ്രസിഡന്‍റ് ഐ.ബി. ഉസ്മാന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് വടുതല മൂസ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഇസ്മയില്‍ ഫൈസി വണ്ണപ്പുറം, എന്‍.കെ. മുഹമ്മദ് ഫൈസി, എം.എം. അബൂബക്കര്‍ ഫൈസി, മുഹമ്മദ് ബാഖവി കാട്ടാമ്പിളളി, മുഹമ്മദ് തൗഫീഖ് മൗലവി, എം.എം. ബാവാ മൗലവി, എ.എം. പരീത്, ബക്കര്‍ ഹാജി പെരിങ്ങാല, ടി.എ. ബഷീര്‍, അബ്ദുല്‍ ഖാദര്‍ ഹുദവി, ഇ.എസ്. ഹസന്‍ ഫൈസി, പി.എം. ഫൈസല്‍ കങ്ങരപ്പടി, സി.എം. അസ്കര്‍, മുഹമ്മദ് സമീല്‍, സംസ്ഥാന കേന്ദ്ര മുശവറാ അംഗം വി.പി.എ. ഫരീദുദ്ദീന്‍ മൗലവി, മുസ്ലീം ലീഗ് മുന്‍ ജില്ലാ പ്രസിഡന്‍റ് എം.പി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.