പെരുമ്പാവൂര്‍: മാറംപള്ളി നസ്രത്തുല്‍ ഇസ്ലാം സമാജത്തിന്റെ 1493-ാം നബിദിന വിളംമ്പര ജാഥ സമാജം ചെയര്‍മാന്‍ ജമാല്‍ വടക്കന്‍ പതാക ഉയര്‍ത്തി. മാറംപള്ളി ജമാഅത്ത് ഖത്തീബ് ഷിഹാബുദീന്‍ ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ കുന്നത്തുകര മസ്ജിദ് ഖത്തീബ് അനസ് ബാഖവി, സമാജം സദര്‍ ഇജാസ് ബാഖവി, സെക്രട്ടറി സാദിഖ് മരോട്ടിക്കപ്പറമ്പില്‍, ഷംസുദീന്‍ മരോട്ടിപറല്‍, ഖുല്‍സാര്‍ കുന്നത്തുകര, മാറംപള്ളി മഹല്ല് വൈ. പ്രസിഡന്റ് റഹീം കക്കനാട്ടില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഘോഷയാത്ര നടത്തി.