പെരുമ്പാവൂര്‍: നബിദിനത്തോടനുബന്ധിച്ച്   ഈസ്റ്റ് ഒക്കല്‍ മസ്ജിദുല്‍ ബദരിയ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഘോഷയാത്ര നടത്തി. മസ്ജിദ് ഇമാം അബ്ദുല്‍ ജലീല്‍ അഷ്റഫി മുക്കം, ഉസ്താദ് ഷമീര്‍ ഫാളിലി, ജമാഅത്ത് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ കലാം എന്നിവര്‍ നേതൃത്വം നല്‍കി.