പെരുമ്പാവൂര്‍: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുന്നത്തുനാട് താലൂക്കിലെ മഹല്ലുകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ മദ്ഹുറസൂല്‍ മിലാദ് മീറ്റ് എന്ന പേരില്‍ പ്രവാചക പ്രകീര്‍ത്തന സദസ് സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുടിക്കല്‍ മാടവന കണിയാംപുരം മഖാമുകള്‍ സിയാറത്ത് നടത്തിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നാലിന് താലൂക്കിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമുമാരുടെയും മുത്തഅല്ലിംകളുടെയും നേതൃത്വത്തില്‍ പ്രൗഢമായ മൗലീദ് സദസ് നടന്നു. വൈകിട്ട് ഏഴിന് ഒ.കെ. അബ്ദുല്‍ ഹക്കീം മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പൊതുസമ്മേളനം തിരുവനന്തപുരം വലിയ ഖാസിയും ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയുമായ അബുല്‍ ബുഷ്‌റ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സെയ്യി്ദ് ശിഹാബുദീന്‍ ബുഖാരി കടലുണ്ടി പ്രഭാഷണത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. സെയ്യിദ് ഇസ്മായില്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.പി.എ ഫരീദുദീന്‍ മുസ്‌ലിയാര്‍ വി.എച്ച്. അലി ദാരിമി, ഇസ്മായില്‍ സഖാഫി, കെ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, സെയ്യിദ് ഹുസൈന്‍ തങ്ങള്‍, ജലാലുദ്ദീന്‍ അഹ്‌സനി, എം.എ. മുഹമ്മദ് കുഞ്ഞ്, സി.കെ. അബ്ദുള്ള, വി.എ. സലീം തുടങ്ങിയവര്‍ സംസാരിച്ചു. സി.പി. ഷാജഹാന്‍ സഖാഫി സ്വാഗതവും കെ.എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.