പെരുമ്പാവൂര്‍: ഖാജാ മുഈനുദ്ദീന്‍ നമസ്‌ക്കാര പള്ളിയുടെ ആഭിമുഖ്യത്തില്‍ ബദറുല്‍ ഹുദ മദ്രസയില്‍ ഇമാം അസ്ലം സഖാഫി പതാക ഉയര്‍ത്തിക്കൊണ്ട് നബിദിനാഘോഷം ആരംഭിച്ചു. മദ്രസ വിദ്യാര്‍ഥികള്‍ക്ക് മിഠായി വിതരണവും ഘോഷയാത്രയും നടന്നു. ഘോഷയാത്ര ചെമ്പറക്കി ജുമാമസ്ജിദില്‍ സമാപിച്ചു. പ്രസിഡന്റ് എ.വി. അബ്ദുല്‍ മജീദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ എസ്.എ. അലിയാര്‍, ഇ.എ. നസീര്‍, കെ.എ. അന്‍സാര്‍, എം.എസ്. ഉസ്മാന്‍, എം.എം. അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി. മൗലീദ് പാരായണം, അന്നദാനം, കുട്ടികളുടെ ദഫ്മുട്ട്, വട്ടപ്പാട്ട് എന്നിവയും നടന്നു.