Select Page

Author: admin

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹ് റസൂല്‍ സംഗമം പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹ് റസൂല്‍ സംഗമം പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. രാവിലെ മാടവന അബൂബക്കര്‍ മുസ്ലിയാരുടെ മഖാം സിയാറത്തോടെയാണ് സംഗമത്തിന് തുടക്കമിട്ടത്. മന്‍സൂര്‍ ഹാജി മാടവന സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി. വൈകിട്ട് പ്രവാചക പ്രകീര്‍ത്തന സദസില്‍ പ്രഥമ സൂഫിവര്യന്‍ പാനിപ്ര ഖാലിദ് ഉസ്താദ് പ്രാര്‍ഥന നടത്തി. മൗലീദ് സദസിന് സയ്യിദ് ഷഫീഖ് തങ്ങള്‍, എം.എം. ഷംസുദ്ദീന്‍ ഫൈസി, ഒര്‍ണ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, വി.കെ. മുഹമ്മദ് ദാരിമി, അഷറഫ് അഷറഫി, അബ്ദുസമദ് ദാരിമി, അഷറഫ് ഹുദവി, ശാഫി അമാനി, എം.എം. മുഹമ്മദ് ദാരിമി, ഇസ്മയില്‍ ഫൈസി, അഷ്റഫ് ബാഖവി അയിരൂര്‍ പാടം, മസ്ഊദ് ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, അലി മൗലവി പേഴക്കാപ്പിള്ളി, അബ്ദുല്‍ കരീം ഫൈസി, ബഷീര്‍ ഫൈസി ആലുവ, കുഞ്ഞുമുഹമ്മദ് മാലവി, ഇബ്രാഹിം കുട്ടി...

Read More

പെരുമ്പാവൂരില്‍ നടന്ന മദ്ഹ് രസൂല്‍ മീറ്റ് തിരുവനന്തപുരം വലിയ ഖാസിയും ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയുമായ അബുല്‍ ബുഷ്‌റ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂര്‍: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുന്നത്തുനാട് താലൂക്കിലെ മഹല്ലുകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ മദ്ഹുറസൂല്‍ മിലാദ് മീറ്റ് എന്ന പേരില്‍ പ്രവാചക പ്രകീര്‍ത്തന സദസ് സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുടിക്കല്‍ മാടവന കണിയാംപുരം മഖാമുകള്‍ സിയാറത്ത് നടത്തിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നാലിന് താലൂക്കിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമുമാരുടെയും മുത്തഅല്ലിംകളുടെയും നേതൃത്വത്തില്‍ പ്രൗഢമായ മൗലീദ് സദസ് നടന്നു. വൈകിട്ട് ഏഴിന് ഒ.കെ. അബ്ദുല്‍ ഹക്കീം മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പൊതുസമ്മേളനം തിരുവനന്തപുരം വലിയ ഖാസിയും ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയുമായ അബുല്‍ ബുഷ്‌റ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സെയ്യി്ദ് ശിഹാബുദീന്‍ ബുഖാരി കടലുണ്ടി പ്രഭാഷണത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. സെയ്യിദ് ഇസ്മായില്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.പി.എ ഫരീദുദീന്‍ മുസ്‌ലിയാര്‍ വി.എച്ച്. അലി ദാരിമി, ഇസ്മായില്‍ സഖാഫി, കെ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, സെയ്യിദ് ഹുസൈന്‍ തങ്ങള്‍,...

Read More

പെരുമ്പാവൂര്‍ പാറപ്പുറം ഹിദായത്തുല്‍ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന നമ്പിദിനഘോഷയാത്ര.

പെരുമ്പാവൂര്‍: നബിദിനത്തോടനുബന്ധിച്ച്   ഈസ്റ്റ് ഒക്കല്‍ മസ്ജിദുല്‍ ബദരിയ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഘോഷയാത്ര നടത്തി. മസ്ജിദ് ഇമാം അബ്ദുല്‍ ജലീല്‍ അഷ്റഫി മുക്കം, ഉസ്താദ് ഷമീര്‍ ഫാളിലി, ജമാഅത്ത് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ കലാം എന്നിവര്‍ നേതൃത്വം...

Read More

മാറംപള്ളി നസ്രത്തുല്‍ ഇസ്ലാം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷ പരിപാടിയില്‍ ചെയര്‍മാന്‍ ജമാല്‍ വടക്കന്‍ പതാക ഉയര്‍ത്തുന്നു.

പെരുമ്പാവൂര്‍: മാറംപള്ളി നസ്രത്തുല്‍ ഇസ്ലാം സമാജത്തിന്റെ 1493-ാം നബിദിന വിളംമ്പര ജാഥ സമാജം ചെയര്‍മാന്‍ ജമാല്‍ വടക്കന്‍ പതാക ഉയര്‍ത്തി. മാറംപള്ളി ജമാഅത്ത് ഖത്തീബ് ഷിഹാബുദീന്‍ ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ കുന്നത്തുകര മസ്ജിദ് ഖത്തീബ് അനസ് ബാഖവി, സമാജം സദര്‍ ഇജാസ് ബാഖവി, സെക്രട്ടറി സാദിഖ് മരോട്ടിക്കപ്പറമ്പില്‍, ഷംസുദീന്‍ മരോട്ടിപറല്‍, ഖുല്‍സാര്‍ കുന്നത്തുകര, മാറംപള്ളി മഹല്ല് വൈ. പ്രസിഡന്റ് റഹീം കക്കനാട്ടില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഘോഷയാത്ര...

Read More

Recent Posts

Recent Comments

    Categories

    error: Content is protected !!