Select Page

Month: December 2018

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹ് റസൂല്‍ സംഗമം പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹ് റസൂല്‍ സംഗമം പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. രാവിലെ മാടവന അബൂബക്കര്‍ മുസ്ലിയാരുടെ മഖാം സിയാറത്തോടെയാണ് സംഗമത്തിന് തുടക്കമിട്ടത്. മന്‍സൂര്‍ ഹാജി മാടവന സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി. വൈകിട്ട് പ്രവാചക പ്രകീര്‍ത്തന സദസില്‍ പ്രഥമ സൂഫിവര്യന്‍ പാനിപ്ര ഖാലിദ് ഉസ്താദ് പ്രാര്‍ഥന നടത്തി. മൗലീദ് സദസിന് സയ്യിദ് ഷഫീഖ് തങ്ങള്‍, എം.എം. ഷംസുദ്ദീന്‍ ഫൈസി, ഒര്‍ണ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, വി.കെ. മുഹമ്മദ് ദാരിമി, അഷറഫ് അഷറഫി, അബ്ദുസമദ് ദാരിമി, അഷറഫ് ഹുദവി, ശാഫി അമാനി, എം.എം. മുഹമ്മദ് ദാരിമി, ഇസ്മയില്‍ ഫൈസി, അഷ്റഫ് ബാഖവി അയിരൂര്‍ പാടം, മസ്ഊദ് ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, അലി മൗലവി പേഴക്കാപ്പിള്ളി, അബ്ദുല്‍ കരീം ഫൈസി, ബഷീര്‍ ഫൈസി ആലുവ, കുഞ്ഞുമുഹമ്മദ് മാലവി, ഇബ്രാഹിം കുട്ടി...

Read More
error: Content is protected !!